A recipe by Shahana Ilyas
Jack Fruiit Unniyappam/Chakka Unniyappam/Chakka Neyyappam/Jack Fruit Fritters
Jack fruit is Kerala’s favorite fruit which can be eaten cooked or uncooked. Ripe jack fruit is used to make many sweet dishes like payasam, pudding, halwa, ice cream, and many snacks also. We can make jack fruit preserve in season to use when jack fruit not available. With this jack fruit preserve, we can make payasam, unniyappam, ada etc.
How to make jack fruit preserve: Cut fully ripen jack fruit bulbs into small pieces and cook with some water. Stir continuously to avoid sticking at the bottom. Mash well using a wooden spatula. When it cooks completely, add some jaggery syrup to this and cook again until it thickens and reach a jam like consistency. You can preserve cooked jack fruit in freezer for more than one year.
Ingredients:
Roasted rice flour- 2 cup Jaggery grated - ½ cup Fresh Jack fruit paste - ¾ cup Or or jack fruit preserve- ½ cup Cardamom powder- ¼ teaspoon Coconut slices (thengakkothu)- 4 tablespoon Ghee- 1 teaspoon Grated coconut- ¼ cup Baking soda- ¼ teaspoon Water- ½ cup Oil for fryingMethod of preparation
- Heat ghee in a pan and fry coconut pieces (thengakkoth) and keep aside.
- Grind all other ingredients (except oil) together in a mixer grinder.
- To this add fried coconut pieces along with the ghee (used for frying). Mix well and allow to rest for one hour.
- Heat oil in an unniyappakkara and pour batter with a small ladle and fry until both sides are done. If you don’t have unniyappa chatti, you can fry in a normal pan like neyyappam.
ചക്ക ഉണിയപ്പം
നാട്ടിൽ ചക്ക സുലഭമായി ലഭിക്കുന്ന കാലമാണല്ലോ..പാവം നമ്മൾ..ഇവിടെ കൊതിയോടെ ഇരിക്കാം..വല്ലപ്പോഴും നാട്ടിൽ നിന്ന് വരുന്നവരുടെ അടുത്ത് നിന്ന് കിട്ടാൻ സാധ്യത ഉള്ള ഒരു പീസ് ചക്കക്ക് വേണ്ടി..ചക്കക്ക് ആഗ്രഹം തോന്നുമ്പോൾ എന്തെങ്കിലും ചക്ക വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാൻ ഞാൻ നാട്ടിൽ നിന്ന് കുറച്ച് ചക്ക വരട്ടിയത് കൊണ്ട് വെച്ചിട്ടുണ്ട്.നാട്ടിൽ നല്ല ചക്ക ലഭിക്കുന്ന സമയത്ത് , അധികം ഉള്ള ചക്ക വരട്ടി വെച്ചാൽ , അടുത്ത ചക്ക സീസൺ വരെ ഫ്രീസറിൽ സൂക്ഷിച്ച് ഉപയോഗിക്കാം.ഇതുകൊണ്ട് ചക്ക അട ,ചക്ക പായസം,ചക്ക ഉണ്ണിയപ്പം തുടങ്ങി ഇഷ്ടമുള്ളതെന്തും ഉണ്ടാക്കാം.
അപ്പോൾ ചക്ക വരട്ടുന്നത് എങ്ങനെയാണെന്ന് ആദ്യം പറയാം.നല്ല പഴുത്ത ചക്ക ചുള ചെറുതായി അരിഞ്ഞു അല്പം വെള്ളം ചേർത്ത് നന്നായി വേവിക്കുക.അടിയിൽ പിടിക്കാതെ ഇടക്ക് നന്നായി ഇളക്കി കൊടുക്കണം.ഇത് തവി കൊണ്ട് നന്നായി ഇളക്കി ഉടച്ചെടുക്കണം.നന്നായി വെന്തുടഞ്ഞു കഴിയുമ്പോൾ ശർക്കര പാനിയാക്കി ഇതിലേക്ക് ഒഴിച്ച് തുടരെ ഇളക്കി വറ്റിച്ചെടുക്കണം.ശർക്കര ചേർക്കാതെ ,ചക്ക മാത്രം വേവിച്ചു വറ്റിച്ചെടുത്ത വെക്കുകയും ആവാം.ഇത് ഫ്രീസറിൽ ഒരു കൊല്ലത്തിനു മുകളിൽ കേടാവാതെ ഇരിക്കും.
ചക്ക ഉണ്ണിയപ്പം തയാറാക്കാൻ വേണ്ട ചേരുവകൾ:
വറുത്ത അരിപ്പൊടി-2 കപ്പ്
ശർക്കര-അര കപ്പ്
ചക്ക വരട്ടിയത്-മുക്കാൽ കപ്പ്
ഏലക്ക പൊടി-കാൽ സ്പൂൺ
തേങ്ങാ ചെറുതായി അരിഞ്ഞത്-4 വലിയ സ്പൂൺ
നെയ്യ്-1 ടീസ്പൂൺ
തേങ്ങാ ചിരവിയത്-കാൽ കപ്പ്
ബേക്കിംഗ് സോഡാ-കാൽ ടീസ്പൂൺ
വെള്ളം-അര കപ്പ്
എണ്ണ -വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
1. ചെറുതായി അരിഞ്ഞ തേങ്ങാ നെയ്യിൽ വറുത്തെടുക്കുക.
2. ബാക്കി ചേരുവകൾ എല്ലാം കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
3. അതിലേക്ക് തേങ്ങാ നെയ്യോട് കൂടെ തന്നെ ചേർത്ത് മിക്സ് ചെയ്യുക.ഇത് ഒരു മണിക്കൂർ നേരം മാറ്റിയ വെക്കാം.
4. അതിനു ശേഷം ഉണ്ണിയപ്പക്കാരയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ ഓരോ സ്പൂൺ മാവ് വീതം കോരിയൊഴിച്ച് വറുത്തെടുക്കുക.
നോട്ട്സ് : ശർക്കര വെച്ച ചക്ക ആണുപയോഗിക്കുന്നതെങ്കിൽ മധുരത്തിനനുസരിച്ച് ശർക്കരയുടെ അളവ് കുറക്കാം
Recipe comments
Leave a commentBe the first to share how this recipe turned out.