Recipe archive

A recipe by Shahana Ilyas

Kannu Vecha Pattiri (കണ്ണ് വെച്ച പത്തിരി)

Kannu Vecha Pattiri (കണ്ണ് വെച്ച പത്തിരി)
IMG_0090             പൂപ്പത്തിരി, മടക്കി പത്തിരി ,കണ്ണ് വെച്ച പത്തിരി ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ വിഭവം കോഴിക്കോട്ടെ സൽക്കാരങ്ങളിൽ മുന്നിലുണ്ടാവും. നല്ല സ്‌പൈസി കറി കൂട്ടി ഡിന്നറിനും ,ബ്രേക്ക് ഫാസ്റ്റിനും ഒക്കെ കഴിക്കാവുന്ന ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ: ഗോതമ്പ് പൊടി/ആട്ട -1 കപ്പ് മൈദ -1 കപ്പ് പാൽപ്പൊടി-2 ടേബിൾ സ്പൂൺ (ഓപ്‌ഷണൽ) ഉപ്പ്-പാകത്തിന് നെയ്യ്-2 ടീസ്പൂൺ ഇളം ചൂട് വെള്ളം-പാകത്തിന് എണ്ണ - വറുക്കാൻ ആവശ്യമായത് തയ്യാറാക്കുന്ന വിധം എണ്ണയും, വെള്ളവും ഒഴികെയുള്ള ചേരുവകൾ കൈ കൊണ്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് വെള്ളം അൽപാൽപമായി ഒഴിച്ച് കൊടുത്ത് നല്ല മയം വരുന്നത് വരെ കുഴച്ചെടുക്കുക. ഇത് മൂടി വെച്ച് അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക.അതിനു ശേഷം ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഓരോ ബോൾ വീതം അതിൽ നിന്നെടുത്ത്, അല്പം എണ്ണ തടവി ചപ്പാത്തി പോലെ പരത്തുക. അതിനു മേലെ കുറച്ച് മൈദാ തൂവിക്കൊടുത്ത ശേഷം ചപ്പാത്തിയുടെ 4 വശത്തു നിന്നും ഉള്ളിലേക്കു മടക്കുക.വീണ്ടും ഇത് ചതുരാകൃതിയിൽ പരത്തുക.അൽപം മൈദ മേലെ തൂവിക്കൊടുത്ത ശേഷം വീണ്ടും 4 വശത്തു നിന്നും ഉള്ളിലേക്ക് മടക്കുക. പരത്തുന്ന കോൽ കൊണ്ട് ചെറുതായി ഒന്നുകൂടെ പരത്തി ചൂടായ എണ്ണയിൽ 2 വശവും ഗോൾഡൻ നിറമാവുന്നത് വരെ വറുത്തെടുക്കുക. ഇത് ചപ്പാത്തി പോലെ ചുട്ടെടുക്കുകയും ചെയ്യാം. മൈദ ഒഴിവാക്കി ഗോതമ്പ് പൊടിയിൽ മാത്രമായും ഉണ്ടാക്കാം..

Recipe comments

Leave a comment

Be the first to share how this recipe turned out.

Leave a comment

Comments are reviewed before they appear.

More from the recipe box