Recipe archive

A recipe by Shahana Ilyas

Payyoli Chicken Fry (പയ്യോളി ചിക്കൻ ഫ്രൈ)

Payyoli Chicken Fry (പയ്യോളി ചിക്കൻ ഫ്രൈ)
Chicken Dishes IMG_9247
PAYYOLI CHICKEN FRY

It’s a delicious chicken dish belongs to a Malabar village Payyoli in Kozhikode district, Kerala. I have tasted it from Paragon Restaurant, Calicut for the first time. From that time I have been tried to make this mouth-watering chicken fry at home. Even I have tried many versions; this one came perfect for me. Please try this recipe and I am sure you will never be disappointed INGREDIENTS: Chicken-500 gram Kashmiri red chillies dried-10 Ginger garlic paste-2 teaspoon Chili powder-half teaspoon Turmeric powder-1/4 teaspoon Garam masala-1/2 teaspoon Fennel powder-1/2 teaspoon Corn flour-2 teaspoon Rice flour-1 teaspoon Vinegar-2 teaspoon Green chili -5 Grated coconut-2 tablespoon Curry leaves-2 sprig Salt to taste Oil for frying METHOD OF PREPARATION Chicken DishesBoil the dried red chillies in little water for about 10 minutes and grind it to a smooth paste. If you don’t have Kashmiri chilly, you can substitute it with normal red chili after removing its seeds. Marinate the chicken pieces with ginger garlic paste, vinegar, red chilli powder, turmeric, garam masala, cornflour and salt. Take one teaspoon of the red chilli paste and keep aside. Add the remaining red chilli paste to the chicken. Keep this chicken in refrigerator for 2-3 hours or overnight. Just before frying add rice flour to the chicken and mix well. Heat oil in a pan and deep fry till chicken turns crispy. Fry the curry leaves and green chillies and keep aside. Take the coconut and add one teaspoon of red chilli paste and salt. Add this coconut mixture to oil and deep fry till golden in colour. You should take care very well in this stage because coconut might burn easily. Serve the chicken with curry leaves, green chillies and coconut on top. പയ്യോളി ചിക്കൻ ഫ്രൈ
വളരെ രുചികരമായ ഒരു ചിക്കൻ വിഭവം ആണ് പയ്യോളി ചിക്കൻ ഫ്രൈ. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലുള്ള ചിക്കൻ ഗോപാലന്റെ കടയിലെ ഈ സൂപ്പർ ഡിഷ്, പക്ഷെ ഞാൻ കഴിച്ചിട്ടുള്ളത് കോഴിക്കോട്ടെ പ്രശസ്തമായ പാരഗൺ ഹോട്ടലിൽ നിന്നാണ്. പൊതുവെ ചിക്കനോട് അത്ര താല്പര്യം ഇല്ലാത്ത ഞാൻ പക്ഷെ ഇതിന്റെ രുചിയിൽ വീണുപോയി. ചോറിന്റെയും, പത്തിരിയുടെയും ഒക്കെ കൂടെ നല്ല കോമ്പിനേഷനാണെങ്കിലും, പുട്ടിന്റെ കൂടെയാണ് എനിക്ക് ബെസ്ററ് ആയിത്തോന്നിയത്. ഇതാ പയ്യോളിയിലും, പാരഗണിലും പോയി കഴിക്കാൻ പറ്റാത്തവർക്ക് വേണ്ടി ഒരു പയ്യോളി ചിക്കൻ ഫ്രൈ റെസിപ്പി... ചേരുവകള്‍: ചിക്കൻ -അര കിലോ കാശ്മീരി മുളക് -10 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ ഗരം മസാല-അര ടീസ്‌പൂൺ മുളക് പൊടി-അര ടീസ്പൂൺ പെരും ജീരകപ്പൊടി -അര ടീസ്പൂൺ മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ വിനാഗിരി-2 ടീസ്പൂൺ കോൺ ഫ്‌ളോർ-2 ടീസ്പൂൺ അരിപ്പൊടി-1 ടീസ്പൂൺ തേങ്ങാ ചിരവിയത്-2 ടേബിൾ സ്പൂൺ കറിവേപ്പില-2 തണ്ട് ഉപ്പ്-പാകത്തിന് എണ്ണ തയ്യാറാക്കുന്ന വിധം ആദ്യം തന്നെ കാശ്മീരി മുളക് 10 മിനിറ്റ് കുറച്ച് വെള്ളത്തിൽ തിളപ്പിച്ച ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.കശ്‍മീരി മുളക് ഇല്ലെങ്കിൽ വറ്റൽ മുളക് ഉള്ളിലെ അരി ഒഴിവാക്കി ഉപയോഗിക്കാം.അരച്ച പേസ്റ്റിൽ നിന്നും ഒരു ടീസ്പൂൺ മാറ്റിവെക്കുക.ചിക്കൻ ചെറിയ പീസ് ആക്കി മുറിക്കുക .കാശ്മീരി മുളക് പേസ്റ്റ്,മുളകുപൊടി,മഞ്ഞൾപ്പൊടി,ഗരം മസാല,കോൺഫ്‌ളോർ, ഉപ്പ് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,വിനാഗിരി എന്നിവ മിക്സ് ചെയ്ത് ,ചിക്കനിൽ പുരട്ടുക.ഇത് 1 -2 മണിക്കൂർ മാറ്റിവെക്കണം.വറുക്കാൻ നേരം ഈ ചിക്കനിലേക്ക് അരിപ്പൊടി ചേർത്ത് ഒന്ന് യോജിപ്പിച്ചെടുക്കുക.എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി എണ്ണയിലേക്ക് ഇടുക.അതിനു ശേഷം തീ കുറച്ച് കൊടുക്കാം.ഒരു 4 -5 മിനിറ്റ് കഴിഞ്ഞാൽ മറിച്ചിടുക.രണ്ടു വശവും നന്നായി മൊരിഞ്ഞു വന്നാൽ കറിവേപ്പില കൂടി എണ്ണയിലേക്ക് ചേർത്തിട്ട് വറുത്തു കോരാം.ചിരകി വെച്ച തേങ്ങാ ഒരു സ്പൂൺ മുളക് പേസ്റ്റിൽ മിക്സ് ചെയ്തിട്ട് അതേ ഓയിലിൽ വറുത്ത് കോരി ചിക്കന്റെ മുകളിൽ വിതറുക. തേങ്ങാ വര്ക്കുമ്പോൾ കരിയാതെ ശ്രദ്ധിക്കണം.അടിപൊളി പയ്യോളി ചിക്കൻ റെഡി.

Recipe comments

Leave a comment
Mimi shanil

Delicious

Reply
Shahana Ilyas Author

Thanks a lot mimi

Soumiya

Wow

Reply
mytastediary Author

Tnx dear😍

Arifa salam

Tasty chiken recipi👌👌👌😋😋😋

Reply
mytastediary Author

Thanks a lot my dear

mytastediary Author

It's very tasty

Reply

Reply to mytastediary

Cancel reply

Comments are reviewed before they appear.

More from the recipe box