
Mussels roast is a very popular dish in Malabar/North Kerala. Mussels is also known as kadukka or kallummakkya in that areas. We can make lots of variety dishes with mussels like fry, roast, curry, snacks, biriyani etc.This mussels roast will be a good combination with rice, chappathi, pathiri, poratta and many more.
Usually we used to get deshelled mussels. In such case, we have to remove only that black waste in its middle portion. But if we get mussels with shells, we must deshell it before using. For that I used to steam it in a steamer for about 5 minutes. Then shell will open and we can deshell easily.
Ingredients:
mussels- 250 gram
shallots (thinly sliced)- 10 no
onion (thinly sliced)- 1/2 of an onion
ginger-garlic paste-1.5 teaspoon
curryleaves- 2 sprigs
chilly powder- 2 teaspoon
turmeric powder- 1/4 teaspoon
coriander powder- 1/2 teaspoon
pepper powder- 1/2 teaspoon
garam masala- 1/4 teaspoon
salt
vinegar- 1/2 teaspoon
oil- 1.5 tablespoon
Method of preparation
1. Clean and wash mussels thoroughly.
2. In a pan heat oil and add sliced shallots and onion to this and saute well.
3. When its becomes light golden colour, add ginger garlic paste and then curry leaves. Saute again well for 2-3 minutes.
4. Add all masala powders to this and fry it until raw smell goes.
5. Now add mussels to this and mix it well. In this stage we can add vinegar and salt. No need to add any water because some water will ooze out from mussels which is enough for cooking.
6. Cook until water dries up completely fries it well.
Notes:
1. We can substitute onion with 5-6 shallots. It will enhance4 the taste.
2. Coconut oil will give the best taste and aroma.
3. Vinegar is optional.
#enjoy cooking..SHAHANA ILYAS
കല്ലുമ്മക്കായ റോസ്റ്റ് /കടുക്ക റോസ്റ്റ്
മലബാർ ഭാഗങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കടുക്ക അല്ലെങ്കിൽ കല്ലുമ്മക്കായ.
കല്ലുമ്മക്കായ കൊണ്ട് ഫ്രൈ, റോസ്റ്റ്, കറി ,തുടങ്ങി ബിരിയാണി വരെ പല വെറൈറ്റി ഡിഷുകളും തയാറാക്കാം. ഇന്ന് ഞാൻ കല്ലുമ്മക്കായ റോസ്റ്റ് ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ചോറ്, ചപ്പാത്തി, പത്തിരി,പൊറോട്ട തുടങ്ങിയവയുടെ ഒക്കെ കൂടെ നല്ലൊരു കോമ്പിനേഷൻ ആണിത്.
സാധാരണ നമുക്ക് ഇത് തോട് നീക്കി പാകം ചെയ്യാൻ പാകത്തിനാവും ലഭിക്കുക.അതിന്റെ മധ്യഭാഗത്തുള്ള കറുപ്പ് നിറത്തിലുള്ള വേസ്റ്റ് മാത്രം ഒഴിവാക്കിയാൽ മതിയാവും. പക്ഷെ താസോടു കൂടിയ കല്ലുമ്മക്കായ ആണ് ലഭിക്കുന്നതെങ്കിൽ അവ നന്നായി കഴുകി 5 മിനിറ്റോളം ആവിയിൽ വേവിക്കുക. അപ്പോൾ തോട് പൊട്ടുകയും, നമുക്ക് കല്ലുമ്മക്കായ പുറത്തെടുക്കാൻ എളുപ്പമാവുകയും ചെയ്യും.
ചേരുവകൾ:
കല്ലുമ്മക്കായ/കടുക്ക- 250 ഗ്രാം
ചെറിയുള്ളി-10 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള ചെറുതായി അരിഞ്ഞത് - ഒന്നിന്റെ പകുതി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 .5 ടീസ്പൂൺ
കറിവേപ്പില- 2 തണ്ട്
മുളകുപൊടി- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മല്ലിപ്പൊടി- അര ടീസ്പൂൺ
കുരുമുളക് പൊടി- അര ടീസ്പൂൺ
ഗരം മസാല- കാൽ ടീസ്പൂൺ
ഉപ്പ്- പാകത്തിന്
വിനാഗിരി- അര ടീസ്പൂൺ
എണ്ണ - 1 .5 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം:
1 . ആദ്യം കല്ലുമ്മക്കായ് നന്നായി കഴുകി വൃത്തിയാക്കി .എടുക്കുക.
2 . ഒരു പാനിൽ എണ്ണ ഒഴിച്ച് , ചെറിയുള്ളിയും സവാളയും ചേർത്ത് വഴറ്റുക.
ചെറിയ ഗോൾഡൻ നിറം ആവുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. കൂടെ ,കറിവേപ്പിലയും ചേർത്ത് ഇളക്കി കൊണ്ടിരിക്കുക.
3. ഇതിലേക്ക് എല്ലാ മസാലപ്പൊടികളും ,ഉപ്പും ചേർത്ത് മൂപ്പിക്കുക.
4. മൂത്ത് പച്ചമണം മാറുമ്പോൾ കല്ലുമ്മക്കായ ചേർക്കുക.കൂടെ വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി മൂടി വെച്ച് വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. കല്ലുമ്മക്കായയിൽ നിന്ന് വേവാൻ ആവശ്യമായ വെള്ളം ഇറങ്ങും.
5. ഇടയ്ക്കിടെ ഇളക്കികൊടുത്ത് കൊണ്ടിരിക്കണം. വെള്ളം മുഴുവനായി വറ്റി നല്ല മൊരിഞ്ഞു കിട്ടുമ്പോൾ തീ ഓഫ് ചെയ്യാം.
നോട്ട്സ് :
1. സവാള ചേർക്കുന്നതിന് പകരം ചെറിയുള്ളി മാത്രമാക്കിയാൽ കൂടുതൽ ടേസ്റ്റി ആവും. ഒരു 5 -6 ചെറിയുള്ളി കൂടി അധികം ചേർത്താൽ മതിയാവും.
2 .വെളിച്ചെണ്ണയിൽ പാകം ചെയ്യുന്നതാണ് കൂടുതൽ രുചികരം.
3. വിനാഗിരി ഓപ്‌ഷണൽ ആണ്. വേണ്ടെങ്കിൽ ഒഴിവാക്കാം.
Recipe comments
Leave a commentWow 😮 Adipoli Recipe
Reply